Movies

സുഭാഷ് ചന്ദ്ര ബോസ് മരിച്ചതെങ്ങനെ…. അല്‍പ്പം കാത്തിരിക്കൂ… ഉത്തരം കിട്ടും

1945ല്‍ ഒരു വിമാന അപകടത്തിലാണ് സുഭാഷ് ചന്ദ്ര ബോസ് മരിച്ചത്. എന്നാല്‍ നേതാജിയുടെ മരണത്തിലെ ദുരൂഹത ഇന്നും മറനീക്കി പുറത്തുവന്നിട്ടില്ല. സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചറിയാന്‍ ഏവരും വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നേതാജിയുടെ ജീവിതം പ്രമേയമാക്കി സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പുറത്തുവിട്ടു. ഗുമ്‌നാമി എന്നാണ് ചിത്രത്തിന്റെ പേര്. സ്രിജിത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രൊസെന്‍ജിത് ചാറ്റര്‍ജിയാണ് ചിത്രത്തില്‍ സുഭാഷ് ചാറ്റര്‍ജിയായി അഭിനയിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് യഥാര്‍ഥത്തില്‍ 1945ല്‍ വിമാന അപകടത്തില്‍ തന്നെയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് ചിത്രം അന്വേഷിക്കുന്നത്. മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ചിത്രം.

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ച് മുഖര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. 1945ല്‍വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ സുഭാഷ് ചന്ദ്ര ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു അന്തിമ തീരുമാനമായി റിപ്പോര്‍ട്ടിനെ കണ്ടിരുന്നുമില്ല.

അതേസമയം ഗുമ്‌നാമി ബാബ എന്ന സന്ന്യാസിയായി കഴിഞ്ഞത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും സത്യത്തിന്റെ പൊരുള്‍ തേടി ഗുമ്‌നാമി അണിയറയില്‍ ഒരുങ്ങുന്നു.

Related posts

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍

Farsana Jaleel

നടന്‍ സത്താര്‍ അന്തരിച്ചു

Farsana Jaleel

‘ലാബ’ത്തിൽ കിടിലൻ ലുക്കിൽ വിജയ് സേതുപതി

Web Desk

Leave a Comment