Movies News

ആന്റിയെന്ന് വിളിച്ചതിന് 4 വയസ്സുകാരനെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌കര്‍

ആന്റിയെന്ന് വിളിച്ചതിന് നാല് വയസ്സുള്ള കുട്ടിയെ പരസ്യമായി അസഭ്യം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സ്വര ഭാസ്‌കര്‍ കുട്ടിയെ അസഭ്യം പറഞ്ഞത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സ്വരയ്‌ക്കെതിരെ വന്‍ വിമര്‍ശങ്ങളും ട്രോളുകളും ഉയരുകയാണ്.

കരിയറിന്റെ തുടക്കത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരമാണ് സ്വരയെ ആന്റിയെന്ന് വിളിച്ചത്. ‘സണ്‍ ഓഫ് അബിഷ്്’ എന്ന ചാറ്റി ഷോയിലാണ് നടി കുട്ടിയെക്കുറിച്ച് മോശമായ വാക്കുകള്‍ ഉപയോഗിച്ചത്. 31 കാരിയായ സ്വരയെ ആന്റിയെന്ന് വിളിച്ചതിന് കുട്ടിയെ അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സ്വരയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പരസ്യ ചിത്രീകരണത്തിന്റെ സമയത്ത് താനേറെ അസ്വസ്ഥയായിരുന്നെന്നും ആന്റിയെന്ന് വിളിച്ച നാല് വയസ്സുകാരനാണ് ഇതിന് കാരണമെന്നും സ്വര പറയുന്നു. എന്നാല്‍ കുട്ടിയെ അസഭ്യം പറഞ്ഞിട്ടില്ലെന്നും സ്വര വ്യക്തമാക്കി. അതേസമയം കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്നും സ്വര പറഞ്ഞു. സ്വരയെ കണക്കിന് പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. #Swara aunty എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കുട്ടിയെ അപമാനിച്ച സ്വരയ്‌ക്കെതിരെ ബാലാവകാശ സംരക്ഷണ സമിതിക്ക് പരാതി നല്‍കുമെന്ന് ഒരു സന്നദ്ധ സംഘടന വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Related posts

ശബരിമലയെച്ചൊല്ലി ദേവസ്വം ബോര്‍ഡില്‍ തമ്മിലടി; കമ്മിഷണർക്കെതിരെ മന്ത്രിക്കു പരാതി.

Amal Murali

കേരളത്തെ ഭിന്നിപ്പിക്കുന്ന ആ പോസ്റ്റ് എന്റേതല്ല… അക്കൗണ്ടും: പാര്‍വ്വതി തിരുവോത്ത്

Farsana Jaleel

108 ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Farsana Jaleel

Leave a Comment