Movies

സായ് പല്ലവിയെ വിവാഹം കഴിക്കണമെന്ന് തുറന്ന് പറഞ്ഞ് നടന്‍

പ്രേമത്തിലൂടെ നിവിന്‍ പോളിയുടെ കൈപിടിച്ച് വെള്ളിത്തിരയിലെത്തിയ മലയാളികളുടെ പ്രിയ താരമാണ് സായ് പല്ലവി. പ്രേമത്തിന് ശേഷം ദുല്‍ഖറിന്റെയും നായികയായി വെള്ളിത്തിരയില്‍ തിളങ്ങിയ സായ് പല്ലവി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിും നിറസാന്നിധ്യമായി മാറി.

മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും ഒക്കെ ഒട്ടനവധി ആരാധകരുള്ള താരമാണ സായ് പല്ലവി. തെലുങ്കില്‍ സായ് പല്ലവിയുടെ ആദ്യത്തെ ചിത്രം വലിയ ഹിറ്റായതോടെയാണ് അവിടെ താരത്തിന് ആരാധകരേറിയത്. പ്രേക്ഷകര്‍ മാത്രമല്ല സെലിബ്രിറ്റികളും സായ് പല്ലവിയുടെ ആരാധകരാണ്. സായ് പല്ലവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇപ്പോള്‍ തെലുങ്ക് നടന്‍ പറയുന്നത്.

ഫിദ എന്ന ചിത്രത്തില്‍ സായ് പല്ലവിക്കൊപ്പം വേഷമിട്ട വരുണ്‍ തേജാണ് സായിയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്ന് പറയുന്നത്. റാഷി ഖന്ന, പൂജ ഹെഗ്ഡ്, സായ് പല്ലവി എന്നിവരില്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹം എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു വരുണ്‍ തേജ് നല്‍കിയത്. സായ് പല്ലവിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു വരുണ്‍ തേജിന്റെ മറുപടി.

പൂജ ഹെഗ്‌ഡെയുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും വരുണ്‍ തേജ് പറഞ്ഞു. എന്തായാലും വരുണ്‍ തേജിന്റെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

Related posts

‘ഒരു കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുവാ’; ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ എത്തി

Farsana Jaleel

41 കാരനായ വിശാല്‍ വിവാഹിതനാകുന്നു; വധു നടിയും ഗായികയും

Farsana Jaleel

“ആ രാത്രിയിലും തുടര്‍ന്നുള്ള 6 മാസവും എന്റെ മനസ്സും ശരീരവും ഹൃദയവും നേരെയായിരുന്നില്ല”, സംവിധായകന്‍ ഹിറാനിയ്‌ക്കെതിരെ മീടൂ വെളിപ്പെടുത്തലുമായി യുവതി

Farsana Jaleel

Leave a Comment