രണ്ടാഴ്ച്ച മുമ്പായിരുന്നു ഉണ്ണി മുകുന്ദന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള ഒരു സ്റ്റൈലിഷ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ താഴെ നിരവധി കമന്റുമെത്തി. അതില്‍ ‘ഉണ്ണിയേട്ടാ ആ ഗ്രാസ് തരുമോ, പഌസ്’ എന്നൊരു കമന്റും പ്രത്യക്ഷപ്പെട്ടിരു്നനു.
ഉടന്‍ തന്നെ വീട്ടിലെ മേല്‍വിലാസം അന്വേഷിച്ച് ആ കണ്ണട ആരാധകന്റെ വീട്ടിലെത്തിച്ച് കൊടുത്ത് ഉണ്ണി മുകുന്ദന് കൈയ്യടി നേടിയിരുന്നു. ശേഷം അതേ ആരാധകന് ആ കൂളിംഗ് ഗ്ലാസും കയ്യില്‍ പിടിച്ച് കൊണ്ടുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു ആരാധകന് അതേ ചോദ്യവുമായി ടൊവിനോ തോമസിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ആരാധകന്റെ കമന്റ്. ‘ഇങ്ങള് കണ്ണട തരോ’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
അധികം വൈകാതെ തന്നെ ടൊവിനോ തോമസിന്റെ മറുപടിയുമെത്തി. ‘ശൂ, ശൂ, ആള് മാറി, അതിവിടെയല്ല’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ‘എന്നാലും കൊടുക്കാമായിരുന്നു, വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ,’ ‘പണ്ട് എയര്‍പോര്‍ട്ടില്‍ വെച്ചൊരു ചേച്ചി ഉണ്ണിമുകുന്ദ എന്നും വിളിച്ചു വന്നതല്ലേ…എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ’ എന്നിങ്ങനെയുള്ള കമന്റുകളാണ് കമന്റ് ബോക്സിലിപ്പോള്.