Editor's Picks Movies

ചന്ദ്രോത്ത് പണിക്കർ: ചാവേറായി ഉണ്ണി മുകുന്ദൻ

വള്ളുവനാടൻ മണ്ണിൽ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മൺമറഞ്ഞു പോയ ധീരൻമാർക്കിടയിൽ സൂര്യശോഭയോടെ തിളങ്ങി നിൽക്കുന്ന ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനെത്തുന്നു.നവംബർ 21 ന് റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ചന്ദ്രോത്ത് പണിക്കർ. മാമാങ്കത്തിന്റെ ടീസറിലും ട്രെയ്ലറിലും ഉണ്ണിയുടെ ആയോധന അഭ്യാസങ്ങൾക്ക് ഉജജ്വല പ്രതികരണമാണ് ലഭിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ വൻ ജനപ്രീതിയുള്ള “മസിലളിയൻ” റിലീസിന് ശേഷം ഇന്ത്യയുടെ യുവ ആക്ഷൻ കിംഗായി വാഴ്ത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനത ഗ്യാരേജിലും ബാഗമതിയിലുമൊക്കെയായി 250 കോടി ക്ലബിൽ കയറിയ ഉണ്ണി മുകുന്ദന്റെ അടുത്ത വമ്പൻ ഹിറ്റ് മാമാങ്കം ആകുമെന്നുറപ്പാണ്.കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം.പദ്മകുമാറാണ്.

 

Related posts

ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെസ്റ്റോറന്റ്.

Web Desk

ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ റേവ്-സെക്സ് പാർട്ടികൾക്കൊരുങ്ങി കൊച്ചി

Web Desk

“കേരളത്തോട് കരുണ കാട്ടണം”; അഭ്യര്‍ത്ഥനയുമായി നയന്‍താര

Farsana Jaleel

Leave a Comment