Movies

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍

പ്രേക്ഷകരുടെ പ്രിയതാരം വിദ്യാ ബാലന്‍ ഇനി ഇന്ദിരാ ഗാന്ധിയാകുന്നു. ഇന്ദിരാ ഗാന്ധിയായെത്തുന്ന ചിത്രം ഒരു വെബ് സീരിസ് ആയാണ് പുറത്തിറങ്ങുന്നത്.

റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗരിക ഘോസെ എഴുതിയ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുക്കുന്നത്. പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ വിദ്യാ ബാലന്‍ സ്വന്തമാക്കിയിരുന്നു.

ആദ്യമായി ഒരു വെബ് സീരിസ് ചെയ്യുകയാണെന്നും നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ട വര്‍ക്കാണെന്നും വിദ്യാ ബാലന്‍ പറയുന്നു. ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നുവെന്നും വെബ് സീരിസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് വിദ്യാ ബാലന്‍ പറയുന്നു. മിഷന്‍ മംഗള്‍ ആണ് വിദ്യാ ബാലന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ വേഷമിട്ടത്.

Related posts

“ഈ മണിക്കൂറിലും പിന്തുണ”; മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

Farsana Jaleel

കെ.പി.എ.സി ലളിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതാരെന്നറിയുമോ?

Amal Murali

ആ ആഗ്രഹം പലപ്പോഴും പരസ്പരം പങ്കുവെച്ചിരുന്നു, പക്ഷേ നടക്കാതെ പോയി: മഞ്ജു വാര്യര്‍

Farsana Jaleel

Leave a Comment