News Sports

ഞെട്ടലില്‍ ആരാധകര്‍; മെസ്സിക്ക് ടീം വിടാമെന്ന് ക്ലബ്ബ് പ്രസിഡന്റ്

ബാഴ്‌സലോണ: ബാഴ്‌സ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബെര്‍തോമ്യൂ. ലിയോണല്‍ മെസ്സിക്ക് ഈ സീസണ്‍ അവസാനത്തോടെ ടീം വിടാമെന്ന് ബെര്‍തോമ്യൂ പറഞ്ഞു. മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും വേണമെങ്കില്‍ ഈ സീസണ്‍ അവസാനത്തോടെ താരത്തിന് ബാഴ്‌സ വിടാമെന്നും ക്ലബ് പ്രസിഡന്റ് വ്യക്തമാക്കി.

ക്ലബിന്റെ ഔദ്യോഗിക ചാനലിലാണ് ബെര്‍തോമ്യു നിലപാട് വ്യക്തമാക്കിയത്. മെസ്സിക്ക് 2021 വരെ ബാഴ്‌സയുമായി കരാറുണ്ട്. രണ്ടു വര്‍ഷത്തെ കരാര്‍ മെസ്സിക്ക് ശേഷിക്കുന്നുണ്ട്. പക്ഷേ, മെസ്സിക്ക് വേണമെങ്കില്‍ ഈ സീസണ്‍ അവസാനത്തോടെ തന്നെ ക്ലബ് വിടാം. സാവി, കാര്‍ലെസ് പറയുമ്പോള്‍, ആന്ദ്രേസ് ഇനിയസ്റ്റ എന്നിവരോടും ഇതേ നിലപാടാണ് ക്ലബ് സ്വീകരിച്ചത്. യുക്തമായ തീരുമാനമെടുക്കാന്‍ കളിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു.

2004 മുതല്‍ സീനിയര്‍ ടീമില്‍ കളിക്കുന്ന താരം 453 കളിയില്‍ നിന്ന് ക്ലബിനായി 419 ഗോള്‍ നേടിയിട്ടുണ്ട്. ഇക്കാലയളവില്‍ അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും മെസ്സി സ്വന്തമാക്കി. മിക്കപ്പോഴും ബാഴ്‌സയിലെ മികവിന്റെ പേരില്‍ അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത താരമാണ് മെസ്സി. പരിശീലനത്തിനിടെ പരുക്കേറ്റ മെസ്സി ഈ സീസണില്‍ ഇതുവരെ ബാഴ്‌സയ്ക്കായി കളിച്ചിട്ടില്ല. ബാഴ്‌സലോണ അക്കാദമിയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തിയ മെസ്സി മറ്റൊരു ക്ലബിന് വേണ്ടി കളിച്ചിട്ടില്ല.

Related posts

ബുധനാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Amal Murali

ഉത്തേജകം: പൃഥ്വി ഷായ്ക്ക് വിലക്ക്

Farsana Jaleel

ശോഭനയുടെ മീ ടൂ (#Metoo): ഞെട്ടിത്തരിച്ച് സിനിമാലോകം

Amal Murali

Leave a Comment