Kerala News

ശബരിമലയില്‍ പ്രവേശിച്ചെന്ന് അവകാശവാദവുമായി യുവതി; എത്തിയത് വേഷം മാറി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശവാദവുമായി യുവതി രംഗത്ത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 7.30ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവിന്റെ അവകാശവാദം. വേഷം മാറിയാണ് മഞ്ജു സന്നിധാനത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രായം ചെന്നത് പോലെ വേഷപ്രച്ഛന്നയായിട്ടാണ് മഞ്ജു സന്നിധാനത്തെത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. തലമുടി വെളുപ്പിച്ച് കറുത്ത വസ്ത്രമണിഞ്ഞ് സന്നിധാനത്തെത്തിയ മഞ്ജു വലിയ നടപ്പന്തലിന് സമീപമുള്ള ഫ്‌ളൈ ഓവറിന് മുകളില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്തേയ്ക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളും ഫെയ്‌സ്ബുക്കിലുണ്ട്.

ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ യുവതി പ്രവേശിക്കുന്ന ദൃശ്യങ്ങളും പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മഞ്ജു സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിന് മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ പറയുന്നു.

മഞ്ജുവിന്റെ ഈ ദര്‍ശനം പൊലീസോ ദേവസ്വം ബോര്‍ഡോ സ്ഥിരീകരിച്ചിട്ടില്ല. തനിക്ക് പൊലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്നും മഞ്ജു ഒരു മാധ്യമത്തോടു പറഞ്ഞു. മഞ്ജു ഇതിനു മുമ്പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു മഞ്ജുവിന്റെ സന്ദര്‍ശനം. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്.പി മഞ്ജു.

Related posts

എറണാകുളത്ത് നാളെ വൻ ഗതാഗതക്കുരുക്കുണ്ടാകും

Amal Murali

‘ലിജോ ജോസ് പെല്ലിശ്ശേരിയെ പൂട്ടിയിടണം, സങ്കട ഹര്‍ജിയില്‍ എത്രയും വേഗം തീര്‍പ്പുണ്ടാകണം’; അഭ്യര്‍ത്ഥനയുമായി ഡോ.നെല്‍സണ്‍ ജോസഫ്

Farsana Jaleel

ബൈക്കില്‍ കറങ്ങുന്ന ജയറാമിനെ കണ്ട് ഞെട്ടി ആളുകള്‍

Farsana Jaleel

Leave a Comment