Kerala News

മാധ്യമപ്രവർത്തകരോട് രോഷം തീർത്ത് ഷംസീർ

കൊച്ചി :ഷൊര്‍ണ്ണൂര്‍ എംഎല്‍എ, പി കെ ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും തലശേരി എംഎല്‍എയുമായ എ.എന്‍ ഷംസീര്‍. കയ്യിലുള്ള കമ്പു കൊണ്ട് ഞങ്ങളെ അങ്ങ് പൂശിക്കളയാമെന്ന് വിചാരിക്കേണ്ടന്ന് ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ വേണ്ട. അഭിമുഖം മതി. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കാമെന്ന് ധരിക്കരുതെന്നും ഷംസീര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഷംസീറിന്റെ പ്രതികരണം.ഷൊര്‍ണൂര്‍ എം.എല്‍.എ, പി.കെ ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ യുവതി ഡിവൈഎഫ്ഐ വനിതാ നേതാവാണ്.

ഈ പരാതി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ നേതാക്കള്‍ തടിതപ്പി. ചര്‍ച്ച ചെയ്യാം ചെയ്യാതിരിക്കാം. ഇതിനെ കുറിച്ച് പറയാന്‍ താന്‍ പ്രവാചകനല്ലെന്നായിരുന്നു സെക്രട്ടറിയും തൃപ്പൂണിത്തറ എംഎല്‍എയുമായ എം. സ്വരാജിന്റെ പ്രതികരണം.

അതേസമയം ഡിവൈഎഫ്ഐ സംഘടനാ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് സംസ്ഥാന പ്രസിഡന്റും തലശേരി എംഎല്‍എയുമായ എ.എന്‍ ഷംസീനിതിരെയുള്ളത്. നേതാക്കള്‍ ധിക്കാരത്തോടെ പെരുമാറുന്നത് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളോട് മോശമായി പെരുമാറുന്നു. ഇതിന് മാറ്റം ആവശ്യമാണ്. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന നേതാക്കളില്‍ പലരും സിപിഎം നേതാക്കളെ സന്തോഷിപ്പിക്കുന്നതിനാണ് വേണ്ടിയാണ് പ്രവര്‍ത്തിക്കുതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

Related posts

പട്ടേൽ പ്രതിമയെക്കാൾ വലിയ ശ്രീരാമപ്രതിമ നിർമിക്കും:യോഗി ആദിത്യനാഥ്

Amal Murali

പേളി-ശ്രീനിഷ് വിവാഹം എന്ന്? ശ്രീനിഷിന്റെ പ്രൊഫൈലില്‍ പേളി, പേളിയുടെ പ്രൊഫൈലില്‍ Who

Farsana Jaleel

താനൂര്‍ കൊലപാതകം: 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പിടിയിലാകാന്‍ ഇനി 3 പ്രതികള്‍ കൂടി

Farsana Jaleel

Leave a Comment