News Sports

ബാഴ്‌സയുടെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍: റെക്കോര്‍ഡ് കുറിച്ച് ഫാറ്റി

ബാഴ്‌സലോണ: ക്ലബ് ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡുമായി ബാഴ്‌സലോണയുടെ കൗമാര താരം അന്‍സു ഫാറ്റി. ലാ ലിഗയില്‍ ഒസാസുനക്കെതിരെ 2-2ന് സമനില വഴങ്ങിയ കളിയില്‍ ഗോള്‍ നേടിയ ഫാറ്റിക്ക് 16 വയസ്സും 304 ദിവസവുമാണ് പ്രായം.

2007ല്‍ വിയ്യാറലിനെതിരെ 17 വയസ്സും 53 ദിവസവും പ്രായമുള്ളപ്പോള്‍ സ്‌കോര്‍ ചെയ്ത ബൊയാന്‍ ക്രികിചിന്റെ റെക്കോര്‍ഡാണ് ഗിനിയ ബിസൗ താരമായ ഫാറ്റി മാറ്റിക്കുറിച്ചത്. ലാ ലിഗയിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ സ്‌കോററാണ് ഫാറ്റി. മലാഗയുടെ ഫാബ്രിസ് ഒലിന്‍ഗ (16 വയസ്സും 98 ദിവസവും), അത്‌ലറ്റിക് ബില്‍ബാവോയുടെ ഐകര്‍ മുനിയര്‍ (16 വയസ്സും 289 ദിവസവും) എന്നിവരാണ് ഫാറ്റിക്ക് മുന്നില്‍.

കഴിഞ്ഞ ആഴ്ച്ച റയല്‍ ബെറ്റിസിനെതിരെ 5-2ന് ജയിച്ച കളിയില്‍ പകരക്കാരനായി ഇറങ്ങിയ ഫാറ്റി ബാഴ്‌സയ്ക്കായി കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു. അതിന് പിറകെയാണ് ഒസാസുനക്കെതിരെയും പരക്കാരനായി അവസരം ലഭിച്ചത്. ഇടവേളയ്ക്ക് പിന്നാലെ നെല്‍സണ്‍ സെമീഡോക്ക് പകരമെത്തിയ താരം ആറ് മിനിറ്റിനകം തന്നെ ഹെഡറിലൂടെ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ഗിനിയ ബിസൗവില്‍ ജനിച്ച് ആറാം വയസ്സില്‍ സ്‌പെയിനിലെത്തിയ ഫാറ്റി സെവിയ്യ യൂത്ത് ടീം വഴിയാണ് കളി തുടങ്ങിയത്. 2012ല്‍ ബാഴ്‌സയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

Related posts

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Farsana Jaleel

ഫില്‍ ഹ്യൂസിനെ ഹ്യൂസിനെ ഓര്‍മ്മപ്പെടുത്തി സ്മിത്തിന്റെ വീഴ്ച്ച; സ്മിത്ത് വേദനയില്‍ പുളഞ്ഞപ്പോള്‍ ആര്‍ച്ചര്‍ മാറി നിന്നത് ശരിയായില്ലെന്ന് ശുഐബ് അക്തര്‍

Farsana Jaleel

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി: മന്ത്രി സി രവീന്ദ്രനാഥ്

Amal Murali

Leave a Comment