News Sports

യു.എസ് ഓപ്പണ്‍: ബിയാന്‍ക ആന്‍ഡ്രിസ്ക്യൂവിന് കിരീടം

ന്യൂയോര്‍ക്ക്: കലാശപ്പോരില്‍ സെരീന വില്യംസിനെ വീഴ്ത്തി കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം നേടിയത്.

സ്‌കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ 19 കാരി. കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു.

38ാം ജന്മദിനത്തിന് ദിവസങ്ങള്‍ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം.

Related posts

ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ റേവ്-സെക്സ് പാർട്ടികൾക്കൊരുങ്ങി കൊച്ചി

Web Desk

മിഠായിത്തെരുവിലെ കടകള്‍ അടിച്ചു തകര്‍ത്തു

Farsana Jaleel

കരീബിയന്‍ പേസ് നിരയ്ക്ക് മുന്നില്‍ ആടിയുലഞ്ഞ് ഇന്ത്യ; വിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം

Web Desk

Leave a Comment