Kerala News

ഇനി വാര്‍ത്തകള്‍ നല്‍കില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ധനം

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ധനം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

അക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയിലെ ക്യാമറാ മാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. തുടര്‍ന്ന് അക്രമികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്.

കഴിഞ്ഞ ദിവസം വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കടുത്ത ആക്രമണം നടന്നിരുന്നു. മാതൃഭൂമി ന്യൂസിന്റെ അടക്കമുള്ള ക്യാമറകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇന്നും ഇതേ സാഹചര്യം തുടര്‍ന്നപ്പോഴാണ് വാര്‍ത്ത നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം.

Related posts

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

Farsana Jaleel

ഇന്നുച്ചക്ക് മലചവിട്ടുമെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Amal Murali

തൃശൂർ അതിരൂപതയുടെ കലണ്ടറിൽ ഫ്രാങ്കോ മുളക്കലിന്റെ ചിത്രം: പ്രതിഷേധം ശക്തം

Amal Murali

Leave a Comment