India News

ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ CBI കുറ്റപത്രം

ന്യൂഡല്‍ഹി: ബംഗാളിലെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ ശാരദ ഗ്രൂപ്പിന്റെ അഭിഭാഷകയും മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നളിനിയ്‌ക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ശാരദ കമ്പനി ഉടമസ്ഥന്‍ സുദീപ്‌തോ സെന്നുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി, കമ്പനിയുടെ ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നിവയാണ് നളിനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 2010 മുതല്‍ 2014 വരെ ശാരദാ കമ്പനിക്കു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ ഒരു കോടി രൂപ ഫീസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യയായ നളിനിക്കെതിരെ കേസ് എടുത്തത്. സുദിപ്‌തോ സെന്നിനെതിരായ സെബി, കമ്പനി രജിസ്‌ട്രോര്‍ എന്നീ ഏജന്‍സികളുടെ അന്വേഷണമുണ്ടാകാതിരിക്കാന്‍ 1.4 കോടി രൂപ നളിനി കൈപ്പറ്റിയെന്ന് 50 പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

സിബിഐയ്ക്ക് പുറമെ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശാരജാ ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പി.ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ വാദം തുടങ്ങുന്നത് ഫെബ്രുവരി ഒന്ന് വരെ നീട്ടി ഡല്‍ഹി പട്യാല കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവര്‍ക്കും അനുവദിച്ച ഇടക്കാല ജാമ്യവും ഫെബ്രുവരി ഒന്നുവരെ നീട്ടിയിട്ടുണ്ട്.

Related posts

യുവതീ പ്രവേശനം തുടരും : സ്റ്റേ ഇല്ല ,ജനുവരി 22 നു വാദം തുറന്ന കോടതിയിൽ കേൾക്കും

Amal Murali

മീ ടു: ശ്രുതിക്കെതിരെ 5 കോടിയുടെ മാനനഷ്ടക്കേസ്

Amal Murali

ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ റുഷ്ദിയുടെ ക്വിഷോട്ട്

Farsana Jaleel

Leave a Comment