International News

പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന; കരുതലോടെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണിയൊരുക്കി പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സി.എം302 എന്ന സൂപ്പണ്‍ സോണിക് മിസൈലാണ് ചൈന പാകിസാതാന് കൈമാറുന്നത്. ചൈനയുടെ കൈവശമുള്ള വൈ.ജെ-12 എന്ന മിസൈലിന്റെ മറ്റൊരു വകഭേദമാണ് സി.എം302 മിസൈല്‍.

വൈജെ-12, കപ്പല്‍ വിരുദ്ധ ക്രൂസ് മിസൈലുകള്‍ ഇന്ത്യയുടെ വജ്രായുധങ്ങളാണ്. ഈ ചൈനീസ് മിസൈല്‍ 2005 മുതല്‍ ഇന്ത്യന്ഡ നാവികസേനയുടെ അയുധകരുത്തിന്റെ ഭാഗമാണ്. പാകിസ്താന്‍ നാവികസേനയ്ക്ക് മുമ്പില്‍ ഇന്ത്യയുടെ അഭിമാനം കൂടിയാണ് വൈജെ-12. പാകിസ്താന് വേണ്ടി ചൈന നിര്‍മ്മിക്കുന്ന നാല് അത്യാധുനിക യുദ്ധക്കപ്പലുകളിലെ പ്രധാന ആയുധം വൈജെ-12ന്റെ വകഭേദമായ സിഎം-302 മിസൈലായിരിക്കുമെന്നാണ് സൂചന.

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് മറുപടിയായാണ് ചൈന ഈ മിസൈല്‍ പാകിസ്താന് കൈമാറുന്നതെന്നാണ് സൂചന. ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകളില്‍ പലതിലും ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 2005 മുതല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയ്ക്ക് ഇതുമൂലമുണ്ടായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ചൈനക്കുണ്ടെന്നാണ് വിലയിരുത്തല്‍.

പാകിസ്താന് വേണ്ടി നിര്‍മിക്കുന്ന കപ്പലിന്റെ മാതൃക പുറത്തുവന്നിരുന്നു. ഇതില്‍ വൈ.ജെ12 മിസൈലിന്റെ ലോഞ്ചര്‍ മാതൃകയും ഘടിപ്പിച്ചിരുന്നു. ഇതാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. കഴിഞ്ഞ മാസം രണ്ടാമത്തെ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിന് ശേഷം ചൈനീസ് കപ്പല്‍ നിര്‍മ്മാണ കോര്‍പ്പറേഷന്‍ പുറത്തുവിട്ട ഡിജിറ്റല്‍ ചിത്രത്തിലൂടെയാണ് കപ്പലില്‍ സിഎം-302 മിസൈലുമുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഷാങാഹായിലെ ഹുഡോങ്-ഷോങ്ക്യ തുറമുഖത്താണ് യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ആയുധ കൈമാറ്റം സൂഷ്മമായ നിരീക്ഷിച്ചുവരികയാണെന്നാണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. മിസൈല്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ ലക്ഷ്യ സ്ഥാനങ്ങളെ സി.എം-302 മിസൈലിന് നിശ്ചയിക്കാന്‍ പര്യാപ്തമായ സെന്‍സറുകള്‍ പാകിസ്താന്റെ പക്കലില്ല എന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനുള്ള കൃത്യമായ വിവരങ്ങള്‍, നിരീക്ഷണ ശേഷി, നാവികസേനയുടെ കേന്ദ്രങ്ങളെ ആക്രമണങ്ങളില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശേഷി ഇവയൊന്നും പാകിസ്താന് നിലവിലില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. സി.എം302 മിസൈല്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുന്നതിന് മുമ്പ് ഇവയിലെല്ലാം കൃത്യത ഉണ്ടാകണമെന്നും അവര്‍ പറയുന്നു.

2021 ല്‍ പാകിസ്താന് അതിവേഗ മിസൈല്‍ ഘടിപ്പിച്ച പടക്കപ്പലുകള്‍ കൈമാറും. ഇതോടെ പാക് നാവിക സേന കൂടുതല്‍ കരുത്തരാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ നാവികസേനയുടെ പക്കലുള്ള കൊല്‍ക്കത്ത ക്ലാസ് കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുള്ള ബരാക് എട്ട് മിസൈല്‍ സംവിധാനത്തിന് ഇതിനെ തകര്‍ക്കാന്‍ ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. ശബ്ദത്തേക്കാള്‍ രണ്ടിരട്ടി മുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളെ നേരിടാന്‍ ബരാക്ക് സംവിധാനത്തിനു കഴിയും. എന്നാല്‍ കപ്പലുകളെ തകര്‍ക്കാന്‍ ചൈന ഉണ്ടാക്കിയിട്ടുള്ളതില്‍ ഏറ്റവും അപകടകാരിയാണ് സി.എം-302 എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഇന്‍ഡോനീഷ്യയ്ക്ക് ബ്രഹ്മോസ് മിസൈല്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിക്കന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Related posts

രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

Web Desk

ലൈംഗികാരോപണത്തിൽ ശനിയാഴ്ച്ച ശശിക്കെതിരെ സി.പി.എം അച്ചടക്കനടപടിയെടുക്കും

Amal Murali

A new boxing gym in Monroeville gives women the opportunity to train

Amal Murali

Leave a Comment