Kerala News

തന്ത്രിയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് കഴിഞ്ഞ് ശബരിമലയില്‍ നിന്നും ഇറങ്ങിയതിന് ശേഷം വിശദീകരണം തരാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിയുടെ അന്ത:സത്തയ്ക്ക് ചേര്‍ന്നതല്ലെന്ന എ.പദ്മകുമാര്‍. തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എ പത്മകുമാര്‍ ഉയര്‍ത്തിയത്. തന്ത്രിയുടെ ശുദ്ധിക്രിയ നടപടി കോടതി അലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം ബാക്കി നടപടിയെടുക്കും. സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ.

യുവതികള്‍ പ്രവേശിച്ച ശേഷം തന്ത്രി മറ്റൊരു ഫോണില്‍ നിന്നും തന്നെ വിളിച്ചിരുന്നു. ശുദ്ധിക്രിയ നടത്താന്‍ പോകുകയാണ്, അതുമാത്രമെ ഇക്കാര്യത്തില്‍ കഴിയുകയുള്ളുവെന്നും പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതിനാല്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.

Related posts

മഞ്ചേശ്വരത്ത് വിജയം ആവര്‍ത്തിച്ച് മുസ്ലീം ലീഗ്

Farsana Jaleel

കെ.എസ്.ആര്‍.ടി.സി ശമ്പളം ഉടന്‍ വിതരണം ചെയ്യും

Farsana Jaleel

സെന്‍സെക്‌സ് 220 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

Leave a Comment