News

യജമാനന്റെ പേരക്കുട്ടികളെ രക്ഷിച്ച ലാദന് ഒടുവില്‍ സംഭവിച്ചത്….

ഭുവനേശ്വര്‍: നായ്ക്കള്‍ എല്ലായിപ്പോഴും യജമാനനോട് കൂറുള്ള മൃഗമാണ്. പലപ്പോഴും യജമാനന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ വളര്‍ത്തു നായ്ക്കള്‍ കഠിനമായി പ്രയത്‌നിക്കാറുണ്ട്. ഒഡീഷയിലെ ഖുര്‍ദ ജില്ലയില്‍ അത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഖുര്‍ദ ജില്ലയിലെ ജാന്‍ല എന്ന ഗ്രാമത്തിലെ സുനില്‍ കൃഷ്ണ സമന്‍ട്രെയുടെ വളര്‍ത്തു നായയാണ് ലാദന്‍. ഈ വളര്‍ത്തുനായ സ്വന്തം ജീവന്‍ പണയം വച്ചാണ് സുനില്‍ കൃഷ്ണയുടെ രണ്ട് പേരക്കുട്ടികളെയും രക്ഷിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടികള്‍. മുത്തശ്ശനടങ്ങുന്ന കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പം മുറ്റത്ത് ഉണ്ടായിരുന്നു. ഈ വേളയിലാണ് അഞ്ചടി നീളമുള്ള മൂര്‍ഖന്‍ രംഗപ്രവേശനം ചെയ്തത്.

മൂര്‍ഖനെ കണ്ടതും കുട്ടികള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ലാദന്‍ ഉടന്‍ തന്നെ പാമ്പിന് മുകളില്‍ ചാടി വീണു. നീണ്ടു നിന്ന പരിശ്രമിത്തിനൊടുവില്‍ മൂര്‍ഖനെ ലാദന്‍ കടിച്ചുകീറി. എന്നാല്‍, പോരാട്ടത്തിനൊടുവില്‍ ലാദന്‍ ചത്തുവീണു. ആക്രമണത്തിനിടയില്‍ പാമ്പ് നിരവധി തവണ ലാദനെ ആഞ്ഞ് കടിച്ചിരുന്നു.

Related posts

ദ്രോണാചാര്യ പുരസ്‌കാരത്തില്‍ അട്ടിമറി; പുരസ്‌കാരങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉള്ളവര്‍ക്ക് മാത്രം: ടി.പി ഔസേപ്പ്

Farsana Jaleel

മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Farsana Jaleel

Travel News – How this family of 3 can afford to travel the world year-round

Amal Murali

Leave a Comment