Crime News

ഒരു ദിവസം 4 തവണ പീഡിപ്പിക്കപ്പെട്ടു, 13ാം വയസ്സില്‍ 2 തവണ മകളെ അച്ഛന്‍ ഗര്‍ഭിണിയാക്കി; പേര് വെളുപ്പെടുത്തി പെണ്‍കുട്ടി രംഗത്ത്

അച്ഛന്റെ പീഡനകഥകള്‍ തുറന്നു പറഞ്ഞ് പെണ്‍കുട്ടി രംഗത്ത്. ആറു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അസുഖമായിരുന്നിട്ട് കൂടിയും സ്വന്തം പിതാവ് ഒരു ദിവസം നാലു തവണ വരെ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ഇന്നീ പെണ്‍കുട്ടിക്ക് 18 വയസ്സുണ്ട്. പേര് ഷാനോണ്‍ ക്ലിഫ്റ്റണ്‍. ഷാനോന്‍ തന്റെ സ്വന്തം പേര് വെളിപ്പെടുത്തി കൊണ്ട് വര്‍ഷങ്ങളോളം സ്വന്തം അച്ഛനാല്‍ താന്‍ അനുഭവിച്ച വേദനകളുടെ കഥകള്‍ ലോകത്തോട് വിളിച്ചുപറയുകയാണ്. ഇനിയൊരു പെണ്‍കുട്ടിക്ക് കൂടി ഈ ദുരനുഭവം ഉണ്ടാകരുതെന്ന ബോധ്യത്തോട് കൂടി.

അച്ഛന്‍ ഷാനേ റേ ക്ലിഫ്റ്റന്‍ തന്റെ മകളെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത് അവള്‍ക്ക് വെറും ആറ് വയസുള്ളപ്പോഴാണ്. ലിവിങ്ങ് റൂമില്‍ വെച്ച് നടന്ന ആ സംഭവത്തിനുശേഷം അന്നുമുതല്‍ വര്‍ഷങ്ങളോളം അവളുടെ ഓരോ ദിനങ്ങളും വേദനാജനകമായിരുന്നു.

13ാം വയസ്സായപ്പോള്‍ രണ്ടു തവണ അച്ഛന്‍ തന്നെ ഗര്‍ഭിണിയാക്കിയെന്നും പെണ്‍കുട്ടി പറയുന്നു. 11ാം വയസ്സില്‍ ഗര്‍ഭിണിയായിരുന്നെങ്കിലും ആ കുഞ്ഞിനെ അവര്‍ക്ക് നഷ്ടമായി. ആദ്യ തവണ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം തവണ അവള്‍ അച്ഛന്റെ ചോരയില്‍ ജനിച്ച ആണ്‍കുട്ടിക്ക് ജന്മം നല്‍കി. 13 വയസ്സില്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അച്ഛന്‍ ഗൂഗിളില്‍ നോക്കി ഗര്‍ഭം അലസിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തി അപകടകരമായ വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുമായിരുന്നു. ഒമ്പതാം മാസം ആയപ്പോള്‍ അച്ഛന്‍ മകളെയും കൊണ്ട് നാടുവിട്ടു. ആറ് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരെയും കണ്ടെത്തി. രണ്ടു ദിവസങ്ങള്‍ക്ക് ഇപ്പുറം അവള്‍ ഒരു ആണ്‍ കുട്ടിക്ക് ജന്മം നല്‍കി. ഈ സംഭവമാണ് അച്ഛനെന്ന ക്രൂരനനില്‍ നിന്ന് അവളെ മോചിപ്പിച്ചത്.

2015ല്‍ 36 വയസ്സുള്ളു ക്ലിഫ്റ്റനെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു. നിലവില്‍ അയാള്‍ തടവു ശിക്ഷ അനുഭവിച്ചു വരികയാണ്. ഷാനോനിന്റെ അച്ഛനും അമ്മയും ഷാനോനിന് അഞ്ച് വയസ്സുള്ളപ്പോള്‍ വേര്‍പ്പിരിഞ്ഞതാണ്. അമ്മ പോയ ശേഷമായിരുന്നു അച്ഛന്റെ ഈ ക്രൂരത. എല്ലാ അച്ഛന്‍മാരും പെണ്‍കുട്ടികളുടെ അടുത്ത് സ്വഭാവികമായി ചെയ്യുന്ന കാര്യങ്ങളാണെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ക്ലിഫ്റ്റണ്‍ മകളെ ബലാത്സംഗം ചെയ്തിരുന്നത്. എല്ലാ രാത്രിയിലും അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്യുമായിരുന്നുവെന്നും വേദനിച്ചു കരഞ്ഞാല്‍ പോലും വെറുതെ വിടില്ലായിരുന്നുവെന്നും ഷാനോന്‍ പറയുന്നു. എതിര്‍ത്തപ്പോഴൊക്കെ ഇരുമ്പ് ചൂടാക്കി ശരീരം പൊള്ളിച്ചും ചുറ്റിക കൊണ്ട് അടിച്ചും അയാള്‍ മകളെ നിശബ്ദയാക്കി.

പതിനാറാം വയസില്‍ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ അകന്ന ബന്ധുവാണ് ഷാനോനെ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. അച്ഛന്‍ ജയിലില്‍ ആയി മൂന്നു വര്‍ഷത്തിന് ശേഷമാണ് ഷാനോന്‍ തന്റെ പേരു വെളിപ്പെടുത്തികൊണ്ട് തന്റെ കഥ ഒരു മാധ്യമത്തോടു തുറന്നു പറയാന്‍ തീരുമാനിക്കുന്നത്. എന്തുകൊണ്ടാണ് അച്ഛന്‍ തന്നോട് ഇപ്രകാരം ചെയ്തതെന്നും ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് തന്റെ ജീവിതം പാഠമായിരിക്കെട്ടെയെന്നും ഷാനോന്‍ പറയുന്നു.

Related posts

കൊമ്പനെ തളച്ച് മോട്ടോർ വാഹന വകുപ്പ്

Web Desk

ആന്റിയെന്ന് വിളിച്ചതിന് 4 വയസ്സുകാരനെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌കര്‍

Farsana Jaleel

Is climbing still just a fitness sport or an approach to life?

Amal Murali

Leave a Comment