International News

പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടുന്നു

പാരീസ്: പാരീസീലെ ആദ്യ നഗ്ന ഭക്ഷണശാല അടച്ചുപൂട്ടുന്നു. 2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് എന്ന പേരില്‍ പാരീസില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയമായിരുന്നു പാരീസിലെ ഈ നഗ്ന ഭക്ഷണശാല.

എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേയ്ക്കും ഭക്ഷണശാല അടച്ചു പൂട്ടേണ്ട അവസ്ഥയിലായി. ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണിപ്പോള്‍. ഭക്ഷണശാല ആരംഭിച്ചപ്പോള്‍ വലിയ തോതില്‍ ജനങ്ങള്‍ ഇരട്ട സഹോദരന്‍മാരുടെ നഗ്ന ഭക്ഷണശാലയില്‍ എത്തിയിരുന്നു. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്‌നരായി ഭക്ഷണം കഴിക്കാവുന്നതാണ്. ഇവിടെയെത്തുന്നവര്‍ക്ക് മികച്ച അഭിപ്രായവുമായിരുന്നു. ഫെയ്‌സ്ബുക്കില്‍ അഞ്ചില്‍ 4.8 വരെ ആളുകള്‍ റിവ്യു നല്‍കിയിരുന്നു. നിരവധി പേര്‍ അവിടത്തെ ഭക്ഷണത്തെയും വ്യത്യസ്തമാര്‍ന്ന അനുഭവത്തെ കുറിച്ചും പ്രശംസിച്ചിരുന്നു.

ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെച്ച ശേഷമാണ് തീന്‍ മേശയിലേക്ക് പോകേണ്ടത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ പാടില്ല. റെസ്റ്റോറന്റില്‍ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഇവിടെത്തുന്നവര്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത്. അതേസമയം റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി അതിഥികളെ സല്‍ക്കരിക്കുന്നത്.

Related posts

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടമസ്ഥാവകശം തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു

Farsana Jaleel

പേടിച്ച് പിന്‍മാറില്ല… ഇനിയും ക്യാമറയുമായി ഞാന്‍ മുന്നിലുണ്ടാകും: വൈറല്‍ ക്യാമറ വുമണ്‍ പറയുന്നു…

Farsana Jaleel

ഈ ദിനം ഷുമാക്കറുടേത്; ഷുമാക്കറുടെ തുടര്‍ച്ചയായ അഞ്ചാം ഫോര്‍മുല വണ്‍ കിരീടം

Farsana Jaleel

Leave a Comment