Kerala News

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കി

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു ധനസഹായം സര്‍ക്കാര്‍ ലഭ്യമാക്കി. പുനര്‍നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച് 7,457 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ബാക്കിയുള്ളവരില്‍ അര്‍ഹരായവര്‍ക്ക് അടുത്ത ആഴ്ച്ചയോടെ സര്‍ക്കാര്‍ ആദ്യ ഗഡു നല്‍കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.. കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയയെയും അഭിനന്ദിച്ച് നിരവധി പേര്‍ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ആദ്യഗഡു ധനസഹായം ലഭ്യമാക്കി. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച് 7,457 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ബാക്കിയുള്ളവരില്‍ അര്‍ഹരായവര്‍ക്ക് അടുത്ത ആഴ്ചയോടെ ആദ്യഗഡു നല്‍കും. മൂന്ന് ഗഡുക്കളായാണ് വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കുക.

ഭാഗികമായി തകര്‍ന്ന 2,43,690 വീടുകളില്‍ 57,067 പേര്‍ക്ക് ധനസഹായം ലഭ്യമാക്കി. വീട് പുനര്‍നിര്‍മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ ജില്ലാകളക്ടര്‍മാര്‍ വിശദമായ പദ്ധതി തയ്യാറാക്കി വരികയാണ്. വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related posts

“കേരളത്തോട് കരുണ കാട്ടണം”; അഭ്യര്‍ത്ഥനയുമായി നയന്‍താര

Farsana Jaleel

ഇന്ത്യയിൽ അശ്ലീല വെബ്സൈറ്റുകൾക്ക് അപ്രഖ്യാപിത നിരോധനം

Amal Murali

പാലാരിവട്ടം പാലം പുതുക്കി പണിയും; പണി പൂര്‍ത്തിയാക്കാന്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

Farsana Jaleel

Leave a Comment