Kerala News

സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ വിലക്കിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ താത്ക്കാലിക വിലക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രളയ ദുരിതാശ്വാസത്തിനായുള്ള സര്‍ക്കാര്‍ മുന്നോട്ടു വെച്ച ആശയമാണ് സാലറി ചലഞ്ച്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്ന ഉദ്യമമാണ് സാലറി ചലഞ്ച്.

എന്നാല്‍ സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മതപത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഹര്‍ജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ അന്തിമ വിധി വരുന്നതു വരെയാണ് സ്റ്റേ. ഇതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Related posts

സേവ് ദി ഡേറ്റ്-മാറുന്ന വെഡ്ഡിംഗ് ട്രെൻഡുകൾ

Web Desk

തന്ത്രിയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Farsana Jaleel

ഹര്‍ത്താല്‍ ദിനത്തിലെ ക്രമസമാധാനപാലന വീഴ്ച്ച; പൊലീസില്‍ അഴിച്ചു പണി

Farsana Jaleel

Leave a Comment