India News

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍; ശിക്ഷ 17ന് വിധിക്കും

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് ഹരിയാനയിലെ പ്രത്യേക കോടതി. ശിക്ഷ ഈമാസം 17ന് വിധിക്കും. നിലവില്‍ റോഹ്തക് സുനരിയ ജയിലില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് വിധി കേട്ടത്.

കേസിലെ നാലു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ എച്ച്.പി.എസ്.വര്‍മ പറഞ്ഞു. 2003 ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2006 ലാണ് സിബിഐക്കു കൈമാറുന്നത്. റാം റഹീമാണ് കേസിലെ മുഖ്യപ്രതി. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കിഷന്‍ ലാല്‍ എന്നിവരാണു മറ്റു പ്രതികള്‍.

2002ലാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടത്. തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്. സിര്‍സയിലെ ദേരാ ആസ്ഥാനത്ത് തന്റെ അനുയായിയായ യുവതിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണു ഛത്രപതിയെ കൊന്നത്. ‘പൂരാ സച്ച്’ എന്ന സ്വന്തം പത്രത്തിലാണ് യുവതികളെ ഗുര്‍മീത് പീഡിപ്പിച്ചതായി അഞ്ജാത സന്ദേശത്തെ ഉദ്ധരിച്ച് ഛത്രപതി വാര്‍ത്ത നല്‍കിയത്.

Related posts

അലോക് വര്‍മ്മയ്‌ക്കെതിരെ തെളിവുണ്ട്; സിബിഐ അന്വേഷണത്തിന് സിവിസി ശുപാര്‍ശ ചെയ്‌തേയ്ക്കും

Farsana Jaleel

ബാലഭാസ്കർ മകൾ തേജസ്വിനിയുടെ മുൻപിൽ നടത്തിയ ആദ്യ സ്റ്റേജ് ഷോ

Amal Murali

സ്ത്രീകള്‍ക്ക് അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Farsana Jaleel

Leave a Comment