Kerala News

മിഠായിത്തെരുവിലെ കടകള്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മിഠായിത്തെരുവിന് സമീപം കോയെങ്കോ ബസാറിലെ 10 കടകളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത്.

ഹര്‍ത്താലിനെ ചെറുത്ത് രണ്ട് കടകള്‍ അവിടെ രാവിലെ പത്തുമണിയോടെ തുറന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വ്യാപാരികളും സംരക്ഷണം ഒരുക്കുകയും ചെയ്തു. എന്നാല്‍ പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പൊലീസ് ലാത്തി വീശുകയും രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവങ്ങളില്‍ അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും കടകള്‍ അടഞ്ഞുകിടക്കുകയാണ്.

മേഖലയിലെ സ്ഥിതി ഇപ്പോഴും സാധാരണനിലയില്‍ ആയിട്ടില്ല. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്. തൃശൂര്‍ നഗരത്തില്‍ കട തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തൃശൂരില്‍ ശക്തന്‍ നഗറില്‍ കര്‍ണാടക ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കുഴൂരില്‍ സിപിഎം ഓഫീസിനും കൊച്ചുകടവില്‍ ബിജെപി ഓഫീസിനും നേരെ കല്ലേറുണ്ടായി. വയനാട്ടില്‍ പലയിടത്തും വ്യാപാരികള്‍ കടകള്‍ തുറന്നു. കടകള്‍ അടപ്പിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് ഒറ്റപ്പാലത്തത് സിപിഎം-ബിജെപി പ്രകടനം നേര്‍ക്കുനേര്‍ വന്നതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായി.

Related posts

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി അന്തരിച്ചു

Farsana Jaleel

ഇന്ത്യയിൽ അശ്ലീല വെബ്സൈറ്റുകൾക്ക് അപ്രഖ്യാപിത നിരോധനം

Amal Murali

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്… കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല; വിവാദ പോസ്റ്റിട്ട സംവിധായകന്റെ വീട്ടിലേയ്ക്ക് BJP യുടെ പ്രതിഷേധ മാര്‍ച്ച്

Farsana Jaleel

Leave a Comment