India

മിഗ് 21 വിമാനം പറത്തി അഭിനന്ദന്‍ വര്‍ധമാന്‍

ന്യൂഡല്‍ഹി: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ അഭിമാനമായ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും മിഗ് 21 വിമാനം പറത്തി. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വെച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി ലംഘിച്ച് ബാലകോട്ടെ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ക്യാംപുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി നല്‍കാന്‍ എഫ്16 വിമാനങ്ങളുമായി ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ലക്ഷ്യമാക്കി പാക് വ്യോമസേനയും എത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം അഭിനന്ദന്‍ വര്‍ധമാന്‍ അടക്കമുള്ള ഇന്ത്യന്‍ വ്യോമസേന സംഘത്തിന്റെ പ്രത്യാക്രമണത്തില്‍ പരാജയപ്പെട്ടുപോയിരുന്നു.

സംഘര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ തകര്‍ത്തിരുന്നു. ഇതിന് അഭിനന്ദന് രാജ്യം വീര്‍ ചക്ര ബഹുമതി നല്‍കി.
പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘര്‍ഷത്തിനിടെ കോക്പിറ്റില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ വിഭാഗം പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.

Related posts

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Farsana Jaleel

തിങ്കളാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരും; വിജയ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം

Web Desk

ദിനകര പക്ഷത്തെ 18 എംഎല്‍എമാര്‍ അയോഗ്യര്‍: സ്പീക്കറുടെ നടപടിയെ ശരിവെച്ച് ഹൈക്കോടതി

Farsana Jaleel

Leave a Comment