India

കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പ്രളയം വിഴുങ്ങിയ കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരള ഗവര്‍ണര്‍ പി.സദാശിവവുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം സഹായം ഉറപ്പ് നല്‍കിയത്. ഇക്കാര്യം ട്വീറ്റിലൂടെ ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.

സംസ്ഥാന്തെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ‘പ്രളയം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് ഉദാരമായ സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തുണ്ടായ നഷ്ടങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും നിലവിലെ സാഹചര്യവും വ്യക്തമാക്കി.’- ഇപ്രകാരമായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.

അടിയന്തര ദുരിതാശ്വാസത്തിന് 52.27 കോടി രൂപ കേന്ദ്രം അനുവദിച്ചു. സൈന്യമുള്‍പ്പെടെ കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് പണമുണ്ടെന്നും കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയില്‍ 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ലെന്നും 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെന്നും ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും മുരളധീരന്‍ വ്യക്തമാക്കി.

Related posts

ഇന്ദിരാ ഗാന്ധി ഉയര്‍ത്തിയ ‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം വ്യാജ വാഗ്ദാനമായിരുന്നെന്നും ബാങ്ക് ദേശസാത്കരണം തട്ടിപ്പായിരുന്നുവെന്നും നരേന്ദ്ര മോദി

Amal Murali

‘കാശ്മീരിൽ എല്ലാം താറുമാറാകും’; താഴ്‌വരയിൽ നടക്കുന്നത് എന്തെന്ന് പോലും അറിയാതെ കേരളത്തിലെ കാശ്മീരികൾ

Web Desk

കൊല്ലപ്പെട്ടത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

Farsana Jaleel

Leave a Comment