India

അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരടക്കമുള്ളവര്‍ ഡല്‍ഹി എയിംസിലെത്തി ജയ്റ്റിലിയെ സന്ദര്‍ശിച്ചു.

ഈ മാസം 9ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലടക്കം അദ്ദേഹം മത്സരിക്കാതിരുന്നത്.

Related posts

അലോക് വര്‍മ്മയ്‌ക്കെതിരെ തെളിവുണ്ട്; സിബിഐ അന്വേഷണത്തിന് സിവിസി ശുപാര്‍ശ ചെയ്‌തേയ്ക്കും

Farsana Jaleel

ആ വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരന്നു….ഈ സമയം 100 ശതമാനവും താങ്കള്‍ക്കൊപ്പം: അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ സ്‌ന്‌ഹേ സന്ദേശം

Farsana Jaleel

ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ചിദംബരത്തിന്റെ ഭാര്യയ്‌ക്കെതിരെ CBI കുറ്റപത്രം

Farsana Jaleel

Leave a Comment