India

അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും പൊതുജനങ്ങളും സാക്ഷിയായി യുമന തീരത്ത് നിഗം ബോധ്ഘട്ടില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ജെപി നദ്ദ, ബി എസ് യെദിയൂരപ്പ ,എല്‍.ക അദ്വാനി എന്നിവര്‍ അവസാനമായി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ എത്തിയിരുന്നു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാരം നടന്ന നിഗം ബോധ്ഘട്ടില്‍ എത്തിക്കുകയായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റ്‌ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് നഷ്ടമായത്.

ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റ്‌ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.

Related posts

പുതിയ കാറുകള്‍ വാങ്ങൂ…. ഇനി നിയന്ത്രണങ്ങള്‍ ഇല്ല

Farsana Jaleel

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Farsana Jaleel

ക്വീൻ സിനിമയുടെ സംവിധായകൻ പീഡിപ്പിക്കാൻ ശ്രമിച്ചു: നായികയുടെ വെളിപ്പെടുത്തൽ

Amal Murali

Leave a Comment