India

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും വീട്ടുതടങ്കലില്‍. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയായിരുന്നു പൊലീസ് നടപടി.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.

ഇന്ന് രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്.

Related posts

ദേശീയ സംരംഭകത്വ പുരസ്കാരത്തിനായി നോമിനേഷനുകൾ ക്ഷണിച്ചു

Amal Murali

മഹാരാഷ്ട്രയില്‍ ബിജെപിക്ക് മങ്ങിയ ജയം

Farsana Jaleel

മാന്ദ്യം മറികടക്കാന്‍ ധനമന്ത്രിയുടെ ഉത്തേജക പാക്കേജുകള്‍

Farsana Jaleel

Leave a Comment