India

ആവശ്യമെങ്കില്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തും: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീംകോടതി നിരീക്ഷണം.

ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആരോപണം സത്യമാണെങ്കില്‍ താന്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ആവശ്യമെങ്കില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന ബാലാവകശ പ്രവര്‍ത്തകരുടെ വാദം ശരിയാണോയെന്ന് താന്‍ നേരിട്ട് അന്വേഷിക്കമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ആറ മുതല്‍ 18 വയസ്സു വരെയുള്ളവര്‍ വലിയ ദുരിതം അനുഭിക്കുന്നതായി എനാക്ഷി ഗാംഗുലി എന്ന ബാലാവകാശ പ്രവര്‍ത്തക ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നടപടി.

Related posts

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ 3 പുതിയ അംഗങ്ങള്‍ കൂടി

Farsana Jaleel

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍; ശിക്ഷ 17ന് വിധിക്കും

Farsana Jaleel

1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികളെ ജയിപ്പിച്ച് വിടാൻ സിബിഎസ്ഇ

Web Desk

Leave a Comment