India

ചൗധരിയെ മാറ്റി തരൂരിനെ ലോക്‌സഭാ കക്ഷി നേതാവാക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി, പകരം ശശി തരൂരിനെ നിയമിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. രാജസ്ഥന്‍, പഞ്ചാബ് പിസിസിയാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝക്കര്‍ എന്നിവര്‍ തരൂരിനെ ലോക്‌സഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ടത്. അധിര്‍ രഞ്ജന്‍ ചൗധരി പരാജയമാണെന്നും സ്ഥാനത്തിന് ശശി തരൂരാണ് കൂടുതല്‍ യോഗ്യനെന്നും ഇരുവരും വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തിലെ അപക്വമായ പരാമര്‍ശത്തിലൂടെ അധിര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ, അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയും വിവാദമായിരുന്നു. ആശയപരമായി ബിജെപിയെ നേരിടാന്‍ കൂടുതല്‍ നല്ലത് ശശി തരൂര്‍ നേതാവാകുകയെന്ന അഭിപ്രായമുയര്‍ന്നിരുന്നു.

Related posts

രാജസ്ഥാനിലും മധ്യപ്രദേശിലും യുവരക്തം നയിക്കില്ല

Web Desk

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Farsana Jaleel

അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

Farsana Jaleel

Leave a Comment