India

മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേയ്ക്ക്

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

മന്‍മോഹന്‍ സിംഗിനെതിരായി ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചില്ല. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായിരുന്ന മദന്‍ ലാല്‍ സെയ്‌നി അന്തരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂണ്‍ മുതല്‍ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാമെന്ന് നേരത്തേ കോണ്‍ഗ്രസില്‍ ധാരണായായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് മത്സരപ്പിക്കാനായിരുന്നു നീക്കം.

എന്നാല്‍ ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചു. തമിഴ്‌നാട്ടില്‍ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റില്‍ മന്‍മോഹനെ മത്സരിപ്പിക്കണമെന്ന തരത്തിലുള്ള ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് ആരും കൃത്യസമയത്ത് ഉന്നയിച്ചതുമില്ല. കാത്തിരുന്ന ശേഷം ഡിഎംകെ പ്രഡിഡന്റ് എം കെ സ്റ്റാലിന്‍ സീറ്റ് പാര്‍ട്ടിക്ക് തന്നെ നല്‍കുകയായിരുന്നു.

Related posts

പെണ്‍കെണിയില്‍ കുരുങ്ങി നിര്‍ണ്ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയ ജവാന്‍ അറസ്റ്റില്‍

Farsana Jaleel

എല്ലാ സേനകള്‍ക്കും ഒരൊറ്റ മേധാവി; ഒരു രാജ്യം ഒരു ഭരണഘടന: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി

Farsana Jaleel

മോദിയെ പ്രകീര്‍ത്തിച്ച് ചിദംബരം

Farsana Jaleel

Leave a Comment