India

എല്ലാ സേനകള്‍ക്കും ഒരൊറ്റ മേധാവി; ഒരു രാജ്യം ഒരു ഭരണഘടന: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി

എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ സേനകളുടെ അധികാര വിന്യാസത്തില്‍ സമഗ്രമാറ്റം വരുന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകള്‍ക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സര്‍വസേനാ മേധാവി) എന്നാകും ആ പദവിയുടെ പേര്.

73ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.

നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകള്‍ക്കുമിടയിലുള്ള ആശയവിനിമയവും, പ്രവര്‍ത്തനത്തിന്റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്റെ ഈ പ്രഖ്യാപനം. ഇനി മുതല്‍ ഇന്ത്യയ്ക്ക് ഒരു സര്‍വസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്. നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകള്‍ക്കുമിടയിലുള്ള ആശയവിനിമയവും, പ്രവര്‍ത്തനത്തിന്റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്റെ ഈ പ്രഖ്യാപനം. ഇനി മുതല്‍ ഇന്ത്യയ്ക്ക് ഒരു സര്‍വസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര് എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കൃത്യം എട്ട് മണിയ്ക്ക് തന്നെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. ശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം. കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്‌ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്‌ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് തുല്യത വരുത്താനായി, 70് വര്‍ഷമായി നടക്കാത്ത കാര്യമാണ് വെറും 70 ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രശ്‌നങ്ങളുടെ മേല്‍ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീര്‍ പുനസംഘടനക്ക് പിന്തുണ നല്‍കിയെന്നും മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങളല്ല, രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യം. ഒരു രാജ്യം ഒരു ഭരണഘടന എന്നതായിരുന്നു ലക്ഷ്യം. അത് സഫലീകരിച്ചു. ജി എസ് ടി യിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യവും സാക്ഷാത്കരിക്കാനായി. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതും നാം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യ 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഒരു ദിവസം മുന്‍പ് നാഗാ സംഘടനകള്‍ സ്വന്തം പതാക ഉയര്‍ത്തി നാഗാ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലായിരുന്നു ഏറ്റവും വലിയ ആഘോഷം നടന്നത്. യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു പൊതുപരിപാടിയില്‍ ആദ്യമായി ഇവിടെ നാഗാ പതാക ഉയര്‍ത്തി.

Related posts

നാടകീയതയ്ക്ക് ഒടുവില്‍ ചിദംബരം അറസ്റ്റില്‍

Farsana Jaleel

മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേയ്ക്ക്

Farsana Jaleel

കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Farsana Jaleel

Leave a Comment