India

രാജ്യത്തെ ബസുകളെല്ലാം ഉടന്‍ ഡീസല്‍ ഉപേക്ഷിക്കും: കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ബസുകളും പരമ്പാരാഗത ഇന്ധനങ്ങളെ ഉപേക്ഷിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമൊന്നുമില്ലെന്നും പക്ഷേ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഇത് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ സിഎന്‍ജി, എഥനോള്‍, മെഥനോള്‍ എന്നിവയാകും ഇന്ധനങ്ങളെന്നും ഗഡ്കരി പറഞ്ഞു.

വൈദ്യുതിയോ അല്ലെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കുന്നവയോ ആയി ബസുകള്‍ മാറുമെന്നും ഡല്‍ഹിയില്‍ നടന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരുടെ എനര്‍ജി എഫിഷ്യന്‍സി നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളെ രാജ്യത്ത് നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ല. നിരത്തിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ നിരോധിക്കേണ്ട സാഹചര്യവുമില്ല. പക്ഷേ പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം സ്വാഭാവികമായി തന്നെ നടക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങള്‍ പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനുളള തീരുമാനം ക്യാബിനറ്റിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

Related posts

അമിത് ഷായുടെ ഒരു ഭാഷ പ്രസ്താവന വിവാദത്തില്‍; ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ BJP ശ്രമിക്കുന്നുവെന്ന് സ്റ്റാലിന്‍; ഷായ്‌ക്കെതിരെ നേതാക്കള്‍

Farsana Jaleel

എല്ലാ സേനകള്‍ക്കും ഒരൊറ്റ മേധാവി; ഒരു രാജ്യം ഒരു ഭരണഘടന: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി

Farsana Jaleel

അയോധ്യ കേസില്‍ നിന്നും ജസ്റ്റിസ് ലളിത് പിന്മാറി; കേസ് 29ന്

Farsana Jaleel

Leave a Comment