India

നാടകീയതയ്ക്ക് ഒടുവില്‍ ചിദംബരം അറസ്റ്റില്‍

നാടകീയതയ്‌ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി ജോര്‍ബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്.

ഐഎന്‍എക്‌സ് മീഡിയ കേസിലാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത് അദ്ദേഹത്തെ കൊണ്ടുപോകുന്നതിനിടെ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിച്ചിഴച്ച് പൊലീസ് പിടിച്ച് മാറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സിബിഐയുടെ കാറിന് മുന്നിലേയ്ക്ക് ചാടിയതും അല്‍പ സമയത്തെ സംഘര്‍ഷത്തിനിടയാക്കി. ചിലര്‍ കാറിന്് മുകളിലേയ്ക്കും കയറി. എന്നാല്‍ ഇവരെയെല്ലാം കാറിന് സമീപത്ത് നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.

Related posts

മുംബൈയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക റാലി; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ല

Amal Murali

ഇന്ത്യയിലെ ഏറ്റവും വലിയ സെറ്റിലെ മാമാങ്കവിശേഷങ്ങൾ

Web Desk

‘2 കൂട്ടര്‍ക്കും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങള്‍ ഉണ്ടാകും’; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

Farsana Jaleel

Leave a Comment