India

പിഎസ്‌സിയുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും; തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിഎസ്‌സിയുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.

പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം 18 ദിവസം പിന്നിട്ടു. കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.

സമരത്തിന് സാംസ്‌ക്കാരിക നായകര്‍ പിന്തുണയുമായെത്തി. പ്രതിപക്ഷവും സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതിനെ പിഎസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല.

ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും കമ്മീഷന്‍ നിരത്തിയത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടാനാണ് സാധ്യത.

Related posts

വിമാനയാത്രാ മാതൃകയില്‍ ഇനി ട്രെയിന്‍ യാത്ര; ട്രെയിന്‍ യാത്രയില്‍ സുപ്രധാന മാറ്റം

Farsana Jaleel

സിബിഐ താത്ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു

Farsana Jaleel

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി

Farsana Jaleel

Leave a Comment