India

സോന്‍ഭദ്ര ഉംഭ ആദിവാസികള്‍ അരക്ഷിതര്‍, ആദിവാസികളുടെ മേല്‍ ചുമത്തിയ കേസുകളും ഗുണ്ടാ നിയമങ്ങളും പിന്‍വലിക്കണം: പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്ര ഉംഭ ഗ്രാമത്തിലെ ആദിവാസികള്‍ അരക്ഷിതരെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആദിവാസി സ്ത്രീകളടക്കമുള്ളവരുടെ മേല്‍ ചുമത്തിയ കേസുകളും ഗുണ്ടാ നിയമങ്ങളും പിന്‍വലിക്കണമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടുന്നതുവരെ ഇവിടുത്തെ ആദിവാസികള്‍ അരക്ഷിതരാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഇത്രയും വലിയ സംഭവം നടന്നിട്ടും ഉംഭ ഗ്രാമത്തില്‍ ഒരു പൊലീസ് പോസ്റ്റ് പോലുമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കഴിഞ്ഞ മാസമാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും വെടിവച്ചുകൊന്നത്. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ഭൂമി തര്‍ക്കം സംഘര്‍ഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിക്കുകയായിരുന്നു. സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955ല്‍ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാല്‍ 1989ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്നു മുതലാണ് തുടങ്ങിയതെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ഏറ്റവുമൊടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.

Related posts

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനോട് ശകതമായി തിരിച്ചടിച്ച് ഇന്ത്യ; 5 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി

Farsana Jaleel

ഭീകരാക്രമണ ഭീഷണി; റെയില്‍വേ സ്റ്റേഷനിലും ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

Farsana Jaleel

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി അന്തരിച്ചു

Farsana Jaleel

Leave a Comment