India

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ പ്രിയങ്ക സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ‘കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടു’. കമലേഷ് തിവാരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, തിവാരിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കൊലപാതകം ”ഭീകരത സൃഷ്ടിക്കുന്ന തെറ്റ്” എന്ന് പറഞ്ഞ ആദിത്യനാഥ് കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിവാരിയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു. തിവാരിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

കേസില്‍ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് നാഗ്പൂരില്‍ നിന്നും ഒരാളെ കൂടി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

Related posts

ഊർജിത് പട്ടേൽ ആർബിഐ ഗവർണർ സ്ഥാനം രാജിവച്ചു

Web Desk

‘ചിദംബരത്തിന്റെ അറസ്റ്റ് അവരുടെ ‘ഷാഡിൻഫ്രോയ്ഡ്”; പ്രതിഷേധിച്ച് പുതിയ വാക്കുമായി തരൂർ

Web Desk

ജമ്മു കാശ്മീരില്‍ അര്‍ധസെനികര്‍ ഒരു ലക്ഷത്തോളം; സുരക്ഷ നിരീക്ഷിച്ച് അജിത് ഡോവല്‍

Farsana Jaleel

Leave a Comment