India

മോദി ഗവണ്‍മെന്റിന്റെ മൗനം അപകടകരം

ഡല്‍ഹി: മോദി ഗവണ്‍മെന്റിന്റെ മൗനം അപകടകരമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്നതായും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും വാര്‍ത്തകളുണ്ടെന്ന് അവര്‍ പറഞ്ഞു.

മാധ്യമ വാര്‍ത്തകള്‍ പരാമര്‍ശിച്ചാണ് പ്രിയങ്ക ഗാന്ധി മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന്റെ പൂര്‍ണ്ണ മൗനം വളരെ അപകടകരമാണ്. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി. ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ട്വീറ്റിലൂടെയായിരുന്നു സര്‍ക്കാരിനെതിരെയുള്ള പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും പ്രിയങ്ക ചോദിച്ചു.

Related posts

India’s largest movie set made outside of studio

Web Desk

മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമെന്ന് അഭിജിത് ബാനര്‍ജി; രാജ്യത്തിന് അഭിമാനമെന്ന് മോദി

Farsana Jaleel

റഫാല്‍ ഇടപാടിനെ ന്യായീകരിക്കാന്‍ മോദിക്കൊരു സ്ത്രീയെ കിട്ടിയിട്ടുണ്ടെന്ന് രാഹുല്‍, രാഹുല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് മോദി

Farsana Jaleel

Leave a Comment