India

ജമ്മു കാശ്മീരിനെ വലിച്ചുകീറുന്നത് രാജ്യത്തെ ഒന്നിപ്പിക്കാനല്ല: ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലുമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമെത്തി. ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി.

അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണെന്നും ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണെന്നും അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങള്‍ കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരപ്രമത്തത ഈ രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബില്‍ പാസ്സാക്കപ്പെട്ടിട്ടും ഇന്നാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്‍മേല്‍ ഒരു നിലപാടില്ലാതെ നട്ടം തിരിയുകയായിരുന്നു കോണ്‍ഗ്രസ്. സാണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല. ബില്ലിന്‍മേല്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു.

അതേസമയം, മുതിര്‍ന്ന പല നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിന് തലവേദനയായി. കാശ്മീര്‍ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുന്‍നിര്‍ത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിരോധം നടത്തിയത്. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

Related posts

ദിനകര പക്ഷത്തെ 18 എംഎല്‍എമാര്‍ അയോഗ്യര്‍: സ്പീക്കറുടെ നടപടിയെ ശരിവെച്ച് ഹൈക്കോടതി

Farsana Jaleel

അമിത് ഷായുടെ ഒരു ഭാഷ പ്രസ്താവന വിവാദത്തില്‍; ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ BJP ശ്രമിക്കുന്നുവെന്ന് സ്റ്റാലിന്‍; ഷായ്‌ക്കെതിരെ നേതാക്കള്‍

Farsana Jaleel

പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് 25 കോടി രൂപ കൂലി ചോദിച്ച് കേന്ദ്രം

Web Desk

Leave a Comment