India

ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് മടക്കിയയച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ എന്നെ ഗവര്‍ണര്‍ ക്ഷണിച്ചു. ഞാനാ ക്ഷണം സ്വീകരിച്ചു. എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. പക്ഷെ വിമാനത്താവളത്തിന് പുറത്തേക്ക് ഞങ്ങളെ കടത്തിവിട്ടില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സ്വാഭാവികമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ശ്രീനഗറില്‍ നിന്ന് തിരിച്ചയച്ച നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ ബുഡ്ഗാം ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചു. നടപടിയില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നതായി സംഘം അറിയിച്ചു. പ്രഥമദൃഷ്ട്യാ ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും നേതാക്കള്‍ ആരോപിച്ചു.

ജമ്മു കശ്മീരിലേത് ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ‘ഞങ്ങളുടെ വിമാനത്തിലുണ്ടായിരുന്ന കശ്മീരിലേക്കുള്ള യാത്രക്കാര്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ കല്ലുപോലെയുള്ള കണ്ണീരാണ് വരിക,- ആസാദ് പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശനിയാഴ്ച്ച വൈകിട്ട് ശ്രീനഗറില്‍ നിന്ന് തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ നേതാക്കളോട് ഡല്‍ഹിയിലേയ്ക്ക് മടങ്ങിപ്പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ ആനന്ദ് ശര്‍മ്മ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെയുടെ രാജ്യസഭയിലെ നേതാവ് തിരുച്ചി ശിവ, എല്‍ജെഡി അദ്ധ്യക്ഷന്‍ ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

Related posts

ആ വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരന്നു….ഈ സമയം 100 ശതമാനവും താങ്കള്‍ക്കൊപ്പം: അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ സ്‌ന്‌ഹേ സന്ദേശം

Farsana Jaleel

പ്രസവസമയത്ത് നഴ്‌സ് കുഞ്ഞിനെ ശക്തിയായി വലിച്ച് ശരീരം രണ്ടായി മുറിഞ്ഞു

Farsana Jaleel

ഗാന്ധി രാഷ്ട്രീയപുത്രന്‍; വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിംഗ് താക്കൂര്‍

Farsana Jaleel

Leave a Comment