India

മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല: തരൂര്‍

തിരുവനന്തുപരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ നിലപാടിലുറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ലെന്നും മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ലെന്നും തരൂര്‍ വ്യക്തമാക്കി. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ല. മനു അഭിഷേക് സിംഗ്‌വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണ്. നല്ലതിനെ അംഗീകരിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍ പറഞ്ഞു.

Related posts

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Farsana Jaleel

സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാമത്; പിന്നില്‍ ഉത്തര്‍പ്രദേശ്

Farsana Jaleel

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി; 23 ദിവസത്തിനുള്ളില്‍ വിധി വരും

Farsana Jaleel

Leave a Comment