India

40 വര്‍ഷം നീണ്ടു നിന്ന നികുതി നിയമം പൊളിച്ചെഴുതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: വിവാദങ്ങള്‍ക്കൊടുവില്‍ 40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചെഴുതി. ഇനി മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും സ്വന്തം കീശയില്‍ നിന്ന് നികുതിയടയ്ക്കും.

ഉത്തര്‍പ്രദേശില്‍ പതിറ്റാണ്ടുകളായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടച്ചിരുന്നത് പൊതുഖജനാവില്‍ നിന്നായിരുന്നു. 1981 വി.പി സിംഗ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ ‘വിചിത്ര നിയമം’ നടപ്പാക്കിയത്. ബിജെപി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മറ്റു മന്ത്രിമാരുടെയും നികുതി പൊതു ഖജനാവില്‍ നിന്ന് തന്നെയാണ് അടച്ചത്.

മുമ്പ് കുറഞ്ഞ ശമ്പളം മാത്രമുണ്ടായിരുന്ന മന്ത്രിമാര്‍ക്ക് നികുതിയടയ്ക്കാനുള്ള സാമ്പത്തികശേഷി ഇല്ലെന്ന് പറഞ്ഞാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത്. അക്കാലത്ത് മന്ത്രിമാരുടെ ശമ്പളം മാസം ആയിരം രൂപയാണെന്ന് ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്‌സ് സാലറീസ്, അലവന്‍സ് ആന്‍ഡ് മിസലേനിയസ് ആക്ട് 1981ല്‍ വ്യക്തവുമാണ്.

എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഈ നിയമം തുടരുന്നതിനെതിരെ മാധ്യമങ്ങളില്‍ അടുത്തിടെ വലിയ വിമര്‍ശനങ്ങളാണ് വന്നത്. ഇതോടെയാണ് ഈ നിയമം മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി മുതല്‍ യുപി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വന്തം നിലയില്‍ തന്നെ നികുതി അടയ്ക്കുമെന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.

Related posts

ക്രൂരപീഡനത്തിന് ഇരകളായ 50 പെണ്‍കുട്ടികളെ രക്ഷിച്ച് ജില്ലാ കളക്ടർ

Web Desk

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവര്‍ത്തി ദിനം

Web Desk

കൊല്ലപ്പെട്ടത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

Farsana Jaleel

Leave a Comment