International

10 രാജ്യങ്ങളില്‍ മീഡിയ സെന്‍സര്‍ഷിപ് ശക്തം

വാഷിങ്ടണ്‍: പ്രസ് സെന്‍സര്‍ഷിപ് ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് എറിത്രീയയിലാണെന്ന് മീഡിയ വാച്ച്‌ഡോഗ് റിപ്പോര്‍ട്ട്. ഉത്തര കൊറിയ, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും മാധ്യമങ്ങള്‍ക്ക് കടുത്ത തോതില്‍ സെന്‍സര്‍ഷിപ്പാണ്.

എറിത്രീയ, ഉത്തരകൊറിയ, തുര്‍ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ ഭരണത്തിന്റെ സ്തുതിപാഠകരാവണം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പടിക്കുപുറത്തണ് ഇവിടങ്ങളില്‍. സര്‍ക്കാറിനെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ കാത്തിരിക്കുന്നത് കരുതല്‍ തടവോ പീഡനങ്ങളോ മറ്റ് തരത്തിലുള്ള നിരീക്ഷണങ്ങളോ ആയിരിക്കുമെന്ന് വാച്‌ഡോഗ് ചൂണ്ടിക്കാട്ടുന്നു.

സൗദി, ചൈന, വിയറ്റ്‌നാം, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ സര്‍ക്കാറിനെതിരെ വാര്‍തത കൊടുക്കുന്നവരെ ജയിലിലടയ്ക്കുന്നു. ഈ രാജ്യങ്ങളിലൊക്കെ ഇന്റര്‍നെറ്റിനും സെന്‍സര്‍ഷിപ്പുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണിത്. സിറിയ, ഗിനി, ക്യൂബ, ബെലറൂസ് തുടങ്ങി രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

Related posts

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

Farsana Jaleel

മസൂദ് അസ്ഹറിനെ പാകിസ്താന്‍ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

Farsana Jaleel

തുര്‍ക്കി, റഷ്യ, ഇറാന്‍ ത്രിരാഷ്ട്ര ഉച്ചകോടി അങ്കാറയില്‍

Farsana Jaleel

Leave a Comment