International

4 യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും മീസില്‍സ്

ബ്രസല്‍സ്: നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ മീസില്‍സ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. അല്‍ബേനിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് മീസില്‍സ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞുങ്ങളെ ബാധിക്കുന്ന അഞ്ചാപനിയാണ് മീസില്‍സ്. യൂറോപ്പില്‍ നിന്ന് തുടച്ചുമാറ്റിയതായിരുന്ന ഈ പകര്‍ച്ചവ്യാധി. വാക്‌സിന്‍ വഴിയാണഅ രോഗത്തെ പ്രതിരോധിക്കുക. ഈ വര്‍ഷം മൂന്നരലക്ഷത്ിലേറെ മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

25 വര്‍ഷത്തിനിടെ യു.എസില്‍ ഏറ്റവും കൂടുതല്‍ മീസില്‍സ് റിപ്പോര്‍ട്ട് ചെയ്തതും ഈ വര്‍ഷമാണ്. കോംഗോ, മഡഗാസ്‌കര്‍, യുക്രെയ്ന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ കേസുകള്‍. ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിന്‍ എടുത്തവരാണെങ്കില്‍ പിന്നീട് മീസില്‍സ് ഉണ്ടാകില്ല. വാക്‌സിന്‍ നല്‍കുന്നതിന്റെ തോത് കുറഞ്ഞാല്‍ അത് വീണ്ടും വാന്‍ സാധ്യതയുണ്ട്.

Related posts

188 യാത്രക്കാരുമായി പറന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു

Farsana Jaleel

ചൈനയില്‍ 8 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

Farsana Jaleel

278 കിലോയുള്ള ഈ അത്ഭുത മീനിന്റെ വില ആയിരങ്ങളോ ലക്ഷങ്ങളോ അല്ല, കോടികള്‍!

Farsana Jaleel

Leave a Comment