International

ഇറാന്‍ എണ്ണക്കപ്പലിലെ 4 ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടി നേരിടണം

തെഹ്‌റാന്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്നിലെ നാല് ഇന്ത്യക്കാര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കപ്പലില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ക്യാപ്റ്റന്‍ അടക്കം നാല് പേരാണ് നിയമ നടപടി നേരിടേണ്ടി വരികയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ നേരത്തെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി പുളിയക്കോട് കെ.കെ.അജ്മല്‍ സാദിഖ് (26), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് റോഡില്‍ ഓടാട്ട് റെജിന്‍ (40), കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ പി.പ്രജിത്ത് പുരുഷോത്തമന്‍ (32) എന്നിവരാണ് ഗ്രേസ്-ഒന്ന് കപ്പലിലെ മലയാളി ജീവനക്കാര്‍.

ഇന്ത്യന്‍ ജീവനക്കാര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. എണ്ണ സിറിയയിലേയ്ക്ക് കൊണ്ടു പോകരുത് എന്നതടക്കമുള്ള ഉപാധിയില്‍ കപ്പല്‍ വിട്ടു കൊടുക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. ജൂലൈ 14ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്ന് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്.

യൂറോപ്യന്‍ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേയ്ക്ക് എണ്ണ കടത്തുന്നെന്നാരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോ ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് പിടിച്ചെടുത്തിരുന്നു.

Related posts

ബ്രസീല്‍ ജയിലില്‍ കലാപം; 57 മരണം; 16 പേരുടെ തലയറുത്തു

Farsana Jaleel

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Farsana Jaleel

അധികാരത്തിലേറി 40ാം വാര്‍ഷികത്തിനൊരുങ്ങുന്ന ആ പ്രസിഡന്റ്

Farsana Jaleel

Leave a Comment