International

ടെക്‌സസില്‍ വെടിവെപ്പില്‍ 5 മരണം

ഹ്യൂസ്റ്റന്‍: യു.എസിലെ ടെക്‌സസില്‍ വെടിവെപ്പില്‍ അഞ്ച് മരണം. പടിഞ്ഞാറന്‍ ടെക്‌സസിലെ നഗരമായ ഒഡെസയിലാണ് ആക്രമണം നടന്നത്. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. യു.എസ് തപാല്‍ വകുപ്പിന്റെ വാഹനം തട്ടിയെടുത്ത ശേഷമായിരുന്നു ആക്രമി വെടിവെപ്പ് നടത്തിയത്.

അതേസമയം വെടിവെപ്പിന്റെ കാരണം വ്യക്തമാല്ല. കൂടുതല്‍ ആക്രമികല്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. ചികിത്സ തേടിയവരില്‍ രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്ന് ഓഡൈസ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അറിയിച്ചു.

ഏഴു പേരുടെ നില ഗുരുതരമാണ്. സെപ്റ്റംബറില്‍ ടെക്‌സസില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. നാലാഴ്ച്ച മുമ്പാണ് എല്‍പാസോയില്‍ ആക്രമി നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത്.

Related posts

പാകിസ്താന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

Farsana Jaleel

4 യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും മീസില്‍സ്

Farsana Jaleel

സാറ പാലിനും ഭര്‍ത്താവും വേര്‍പിരിയുന്നു

Farsana Jaleel

Leave a Comment