International

ചൈനയില്‍ 8 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

ബെയ്ജിങ്: മധ്യ ചൈനയിലെ ചയാങ്‌പോ ഗ്രാമത്തില്‍ സ്‌കൂളിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 40 വയസ്സുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചൈനയില്‍ അടുത്തിടെയായി സ്‌കൂളുകളെ ലക്ഷ്യംവെച്ച് കത്തിക്കുത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഏപ്രിലില്‍ കത്തിയുമായെത്തിയ ആള്‍ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സിച്വാന്‍ പ്രവിശ്യയിലെ ക്വിന്റര്‍ഗാര്‍ട്ടനില്‍ സ്ത്രീ 14 കുട്ടികളെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

അതേവര്‍ഷം ഏപ്രിലില്‍ സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമ്പത് വിദ്യാര്‍ത്ഥികളെയാണ് ആക്രമി കുത്തിക്കൊലപ്പെടുത്തിയത്.

Related posts

കറാച്ചിയിലെ വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു

Farsana Jaleel

ഇദ്രിസ്; ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സെക്സിയായ പുരുഷൻ

Web Desk

അമേരിക്കയില്‍ ജനിച്ചെന്ന് കരുതി പൗരത്വം കിട്ടില്ല, ജന്മാവകാശ പൗരത്വം എടുത്തുകളുയുമെന്ന് ട്രംപ്

Farsana Jaleel

Leave a Comment