International

പെറുവില്‍ ബലി നല്‍കിയ 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി: ചരിത്രത്തിലെ ഏറ്റവും വലിയ ബാല ബലിയുടെ അവശിഷ്ടളെന്ന് ഗവേഷകര്‍

ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ബലി നല്‍കിയ 227 കുട്ടികളുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. 12 മുതല്‍ 14ാം നൂറ്റാണ്ട് വരെ പെറുവില്‍ നിലനിന്നിരുന്ന ചിമു നാഗരിക സംസ്‌കാര കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് വടക്കന്‍ തീരത്ത് കണ്ടെത്തിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ അറിയിച്ചു. എല്‍നിനോ പോലുള്ള പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണ് കുഞ്ഞുങ്ങളെ ബലി അര്‍പ്പിച്ചതെന്നാണ് നിഗമനം. നാലു മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളെയാണ് കടലിന് അഭിമുഖമായി ബലി നല്‍കിയിരിക്കുന്നത്. ചില അവശിഷ്ടങ്ങളില്‍ ഇപ്പോഴും രോമങ്ങളും തൊലിയുമുണ്ട്. മഴയുള്ള സമയത്താണ് ബലി നടന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഹ്യുവാന്‍ചാകോ മേഖലയില്‍ ഗവേഷകര്‍ ഖനനം നടത്തുകയാണ്. കൂടുതല്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2018 ജൂണില്‍ സമീപ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ 56 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. പെറു തീരം മുതല്‍ എക്വഡോര്‍ വരെ പരന്നുകിടന്നിരുന്ന ചിമു സംസ്‌കാരം 1475ല്‍ ഇന്‍കാ സാമ്രാജ്യത്തിന്റെ വരവോടെ അപ്രത്യക്ഷമാകുകയായിരുന്നു.

Related posts

എണ്ണ സംസ്‌കരണ ശാലകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം തുടരുന്നു

Farsana Jaleel

കര്‍ത്താര്‍പുര്‍ ഇടനാഴി പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്ഥാന്‍

Farsana Jaleel

ബ്രസീല്‍ ഭരണകൂടത്തിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍: ആമസോണ്‍ കത്തുന്നു; ആശങ്കയുമായി ലോകം

Farsana Jaleel

Leave a Comment