International

ഒക്ടോബര്‍ 15ന് തിരഞ്ഞെടുപ്പ് നടത്താമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് കുരുക്കഴിക്കാനാകാതെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒക്ടോബര്‍ 15ന് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രരധാനമന്ത്രിയുടെ നിര്‍ദേശത്തെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പിന്തുണച്ചു.

പാര്‍ലമെന്റിലെ ചൂടേറിയ വാഗ്വാദത്തിനിടയിലാണ് സര്‍ക്കാറിന്റെ ബ്രെക്‌സിറ്റ് നയത്തിനെതിരായി പ്രതിപക്ഷ നേതാവ് വോട്ട് ചെയ്യുകയാണെങ്കില്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്തുണയ്‌ക്കേണ്ടിവരുമെന്ന് കോര്‍ബിനോട് ആവശ്യമുന്നയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് എം.പിമാരുടെ പിന്തുണ ഉറപ്പാക്കേണ്ടിവരും.

കഴിഞ്ഞ ദിവസം ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് ഒരു എം.പി കൂറുമാറിയതോടെ പാര്‍ലമെന്റില്‍ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. ഒക്ടോബര്‍ 31ന് കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനായിരുന്നു ബോറിസിന്റെ പദ്ധതി. എന്നാല്‍ അദ്ദേഹം തീക്കൊള്ളിക്കൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. കരാറില്ലാതെയുള്ള പിന്‍മാറ്റം ബ്രിട്ടനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Related posts

സാക്കിര്‍ നായികിനെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി

Farsana Jaleel

ഉത്തര കൊറിയ പ്രോജക്ടൈലുകള്‍ പരീക്ഷിച്ചു

Farsana Jaleel

നിലനില്‍പ്പിന് പേരുമാറ്റി ജയ്‌ശെ മുഹമ്മദ്; പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍

Farsana Jaleel

Leave a Comment