International

ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തിരഞ്ഞെടുപ്പ്

ലണ്ടന്‍: ഡിസംബര്‍ 12ന് ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് പാര്‍ലമെന്റ്് അംഗീകാരം നല്‍കി. 438 പേരുടെ പിന്തുണയാണ് പാര്‍ലമെന്റില്‍ ജോണ്‍സന് ലഭിച്ചത്.

1923 ന് ശേഷം ആദ്യമായാണ് ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ജോണ്‍സന്റെ നാലാം ശ്രമമാണ് ഫലം കണ്ടത്. തിരഞ്ഞെടുപ്പിന് മുമ്പായി അഞ്ച് ആഴ്ചയാണ് പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് കിട്ടുക.

രാജ്യത്തിന്റെ ഭാവിക്കും ബ്രെക്സ്റ്റിനും വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇടക്കാല തിരഞ്ഞടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രെക്‌സിറ്റിനുള്ള തടസ്സങ്ങള്‍ നീക്കുകയാണ് ബോറിസ് ജോണ്‍സന്റെ ലക്ഷ്യം. ബ്രെക്‌സിറ്റിനുള്ള നടപടികള്‍ തുടങ്ങിവയ്ക്കാന്‍ ജനുവരി 31 വരെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍ തന്റെ ബ്രെക്‌സിറ്റ് കരാറിന് അനുമതി നേടാനാണ് ജോണസന്റെ നീക്കം. രാജ്യത്തിന്റെ സമൂലമായ മാറ്റത്തിനായി തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. മുന്‍ധാരണ പ്രകാരം നാളെയായിരുന്നു യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ കഴിയുന്ന അവസാന ദിവസം.

Related posts

അബ്ദുള്ള ഹംദക് സുഡാന്‍ പ്രധാനമന്ത്രി

Farsana Jaleel

മെസ്സിയെയും റൊണാള്‍ഡൊയേയും വെട്ടി വാന്‍ഡൈക്: വാന്‍ഡൈക് യുവേഫയുടെ മികച്ച താരം

Farsana Jaleel

ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്ന് ഫ്രഞ്ചുകാരന്‍

Farsana Jaleel

Leave a Comment