International

പാകിസ്താന്റെ വികസനത്തിന് ചൈനയുടെ 100 കോടി ഡോളര്‍ നിക്ഷേപം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വികസന പദ്ധതികളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ ചൈനയ പാകിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദ് വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിലാണ് യൂ ജിങ് പാകിസ്ഥാനുള്ള ചൈനീസ് നിക്ഷേപം വ്യക്തമാക്കിയത്.

ചൈന-പാകിസ്ഥാന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ രണ്ടാം ഘട്ടത്തിന് ഒക്ടോബറോടെ അന്തിമ രൂപമാകും. ഇത് പ്രകാരം പാകിസ്ഥാന്‍ കയറ്റുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്ഥാന്റെ കയറ്റുമതി 5000 ലക്ഷം ഡോളറിലെത്തുമെന്നും ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള വ്യത്യാസം നികത്തുമെന്നും യൂ ജിങ് പറഞ്ഞു.

Related posts

ഇദ്രിസ്; ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സെക്സിയായ പുരുഷൻ

Web Desk

യു.എസിനൊപ്പം ചേര്‍ന്നത് മണ്ടത്തരമെന്ന് ഇംറാന്‍ ഖാന്‍

Farsana Jaleel

അധികാരത്തിലേറി 40ാം വാര്‍ഷികത്തിനൊരുങ്ങുന്ന ആ പ്രസിഡന്റ്

Farsana Jaleel

Leave a Comment